News & Events

സൗജന്യ മെഡിക്കൽ ക്യാമ്പ്


ചെങ്ങന്നൂർ മാമ്മൻ മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും, പ്ലാറ്റിനം ജൂബിലി നിറവിലായിരിക്കുന്ന പുത്തൻകാവ് മെട്രോപോലിറ്റൻ ഹൈസ്കൂളിന്റെയും സംയുക്ത അഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നു. 2023 നവംബർ 11-ാം തീയതി ശനിയാഴ്ച രാവിലെ 9.30 ന് മെട്രോപൊലിറ്റൻ ഹൈസ്കൂളിൽ. ജനറൽ മെഡിസിൻ പ്രശസ്ത ഡോക്ടർമാരായ ഡോ.ചിന്മയി ജയപ്രകാശ് MBBS. DNB (Internal Medicine) ഡോ. ഫിമിയ പി. MBBS, DNB (Family Medicine) എന്നിവരുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കുന്നതും, സൗജന്യ ഡയബറ്റിക് ന്യൂറോപതി പരിശോധനകളും ഈ ക്യാമ്പിൽ നടത്തപ്പെടുന്നു. അസ്ഥിരോഗ വിഭാഗം പ്രശസ്ത അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ. ബെഞ്ചമിൻ ജോർജ് MBBS, MS. ORTHO ഡോ. സാലു തോമസ് MBBS, D.ORTHO എന്നിവരുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കുന്നതും ആധുനിക സ്കാനിങ് മെഷീന്റെ സഹായത്തോടുകൂടി അസ്ഥിരോഗനിർണ്ണയ പരിശോധന സൗജന്യമായി നൽകപ്പെടുകയും ചെയ്യുന്നു. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് കാൽമുട്ട്, ഇടുപ്പ് ,തോൾ, സന്ധി മാറ്റിവെയ്ക്കൽ സർജറി (KNEE & HIPJOINT REPLACEMENT SURGERY) സംബന്ധമായ ഓപ്പറേഷനുകളും ഇ സി ജി, എക്സ് റേ രക്തപരിശോധനകളും മിതമായ നിരക്കിൽ നൽകപ്പെടുന്നു. MEDISEP - മറ്റ് ഇൻഷുറന്സ് പരിരക്ഷ ഹോസ്പിറ്റലിൽ ലഭ്യമാണ്.



ADDRESS

MC ROAD, NEAR KSRTC BUS STAND

CHENGANNUR
689 121

PHONE

0479 2451797
0479 2452823

MOBILE

+91 75608 42823

EMAIL

mmhao5028@rediffmail.com

WEBSITE

www.mammenmemorialhospital.com